26
May 2024
Mon
26 May 2024 Mon
death

കണ്ണൂര്‍: കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ അനന്തരവന്‍ ക്രൂരമായി കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. ദേവസ്യയുടെ സഹോദരീ പുത്രനായ ഷൈന്‍ മോന്‍ കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈന്‍ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ( differently-abled-man-was-beaten-to-death-by-his-sisters-son )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്കച്ചന്‍ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ്. പ്രതി ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവര്‍ പിന്നീട് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈന്‍ മോനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക