23
Dec 2024
Wed
23 Dec 2024 Wed
differently abled woman dies in Thiruvananthapuram after KSRTC bus run over her

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭിന്നശേഷിക്കാരി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്. വിമന്‍സ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡ് മുറിച്ച് കടക്കുന്നതിനിടെ നിഷയെ ഇടിച്ചുവീഴ്ത്തിയ കെഎസ്ആര്‍ടിസി ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു.