20
Mar 2023
Wed
20 Mar 2023 Wed

ദുബായ്: യുവ സംവിധായകരായ ഖാലിദ് റഹ്‌മാനും മുഹ്സിന്‍ പെരാരിക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഇരുവരും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
ഖാലിദ് റഹ്‌മാന്‍, മുഹ്സിന്‍ പെരാരി കൂട്ടുകെട്ടില്‍ പിറന്ന തല്ലുമാല സിനിമ വന്‍ ഹിറ്റായിരുന്നു. നേരത്തെ മലയാളം ഉള്‍പ്പടെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിന്നും താരങ്ങള്‍ക്കും സംവിധായകര്‍ക്കും സംഗീതതജ്ഞര്‍ക്കും ഏറ്റവും കൂടുതല്‍ പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ മുന്‍നിര സ്ഥാപനമായ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക