14
Jul 2026
Fri
14 Jul 2026 Fri
RAVEENDRAN JAYA NIVAS

തിരുവനന്തപുരം കരകുളം ഏണിക്കര പൂച്ചെടിവിള ജയാ നിവാസില്‍ രവീന്ദ്രനെ (76) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ജനലിലൂടെ നായ വീടിനുള്ളില്‍ കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന രവീന്ദ്രന്‍ മരിച്ച വിവരം നാട്ടുകാരാരും അറിഞ്ഞിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത് ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. പെന്‍ഷന്‍ കൊണ്ടുവന്ന ആള്‍ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് മകനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: പരേതയായ ലളിതമ്മ. മക്കള്‍: ജയകുമാര്‍, ഗിരീഷ്‌കുമാര്‍, ലത കുമാരി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക