22
Aug 2023
Thu
22 Aug 2023 Thu

ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഉടന്‍ തുടങ്ങാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റും, ലോകകപ്പും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കണ്ട് ആസ്വദിക്കാന്‍ കഴിയും എന്നാണ് ഹോട്ട്സ്റ്റാറിന്റെ പ്രഖ്യാപനം. ഹോട്ട്സ്റ്റാറിന്റെ മൊബൈല്‍ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായിരിക്കും ഇത്തരത്തില്‍ സൗജന്യമായി ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിയോയെപ്പോലെയുളള സ്ട്രീമിങ് സൈറ്റുകള്‍ മുന്നോട്ട് വെക്കുന്ന വെല്ലുവിളിയെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ട്സ്റ്റാര്‍ ഇത്തരത്തില്‍ സൗജന്യമായി മത്സരങ്ങള്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2022ലെ ഐ.പി.എല്‍ സംപ്രേക്ഷണം ചെയ്യാനുളള അവകാശം ജിയോ സിനിമ സ്വന്തമാക്കിയതിന് പിന്നാലെ കോടിക്കണക്കിന് ഉപഭോക്താക്കളെയാണ് ഹോട്ട്സ്റ്റാറിന് നഷ്ടപ്പെട്ടത്. ഇവരെ തിരികെ ആപ്പിലേക്ക് എത്തിക്കുക എന്നതാണ് ഹോട്ട്സ്റ്റാറിന്റെ മുന്നിലുളള പ്രധാന വെല്ലുവിളി.

അതേസമയം ഹൈബ്രിഡ് മോഡലിലാണ് ഇക്കുറി ഏഷ്യാകപ്പ് നടക്കുന്നത്. പാകിസ്താനും ശ്രീലങ്കയും വേദിയാകും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് മത്സരം നടക്കുക. ടൂര്‍ണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികള്‍ പാക്കിസ്ഥാനില്‍ നടത്തും. 13 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുക. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്.