29
May 2023
Thu
29 May 2023 Thu

കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വനിത ഡോക്ടർ ജീവനൊടുക്കി. ഡൽഹി എയിംസിലെ ഡോക്ടറായിരുന്ന ഇടുക്കി സ്വദേശി ലക്ഷമിയാണ് മരിച്ചത്. കയ്യിൽ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രണ്ടുദിവസത്തിനകം തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലക്ഷ്മി ചില മാനസിക വിഷമങ്ങൾ അനുഭവിക്കുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടർ അന്ന് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് ചാടുകയുമായിരുന്നു.