02
Apr 2023
Sat
02 Apr 2023 Sat

ഹൈദരാബാദ്: രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. ഹൈദരാബാദിലെ ഓർത്തോപീഡിഷ്യൻ കരൺ എം പാട്ടീലിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ കൗൺസിലിന്റേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോ​ഗിയുടെ ഇടതുകാലിന് പകരം ആരോഗ്യമുള്ള വലതുകാലിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഇടതുകാലിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.

​ഇതോടെ, ഗുരുതര വീഴ്ചയും ചികിത്സാ പിഴവും ചൂണ്ടിക്കാട്ടി രോഗിയും ബന്ധുക്കളും ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർക്ക് (ഡിഎംഎച്ച്ഒ) പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാ​ഗത്തുനിന്നും അനാസ്ഥയുണ്ടായതായി മെഡിക്കൽ കൗൺസിൽ കണ്ടെത്തി.

ഇതോടെയാണ് നടപടി സ്വീകരിച്ചത്. ഡോക്ടറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് കൗൺസിൽ ചെയർമാൻ വി രാജലിംഗം പുറത്തിറക്കുകയും ചെയ്തു.