16
Dec 2023
Sun
16 Dec 2023 Sun

ദോഹ: മൂന്ന് മാസത്തിനുള്ളിൽ എക്‌സ്‌പോ ദോഹ 2023 സന്ദർശിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. എക്‌സ്‌പോ ദോഹ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 80 ഓളം രാജ്യങ്ങളും സംഘടനകളുമാണ് എക്സ്പോയിൽ പവലിയനുകൾ തുറന്നിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാംസ്‌കാരിക വിനിമയം, നവീകരണം, സുസ്ഥിരത, പാരിസ്ഥിതിക പരിപാലനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം എന്നീ മേഖലകളിലെ അന്തർദേശീയ സഹകരണത്തിനുള്ള തെളിവാണ് വിപുലമായ ജനപങ്കാളിത്തമെന്ന് സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു. 2024 മാർച്ച് 28 വരെ എക്സ്പോ തുടരും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക