22
Jan 2023
Sun
22 Jan 2023 Sun

ലോകത്തെ മികച്ച 30 ന​ഗരങ്ങളുടെ പട്ടികയിൽ ഖത്തർ ന​ഗരമായ ദോഹയും ഇടംപിടിച്ചു. റിസനൻസ് കൺസൾട്ടൻസി തയ്യാറാക്കിയ 2023ലെ ലോകത്തിലെ മികച്ച ന​ഗരങ്ങളുടെ പട്ടികയിലാണ് ദോഹ തിരഞ്ഞെടുക്കപ്പെട്ടത്. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും സന്ദർശിക്കാനുമൊക്കെ മികച്ച ന​ഗരങ്ങളെയാണ് പട്ടികയിൽ ഉൾക്കഒള്ളിച്ചത്. ആറു ഘടകങ്ങൾ വിലയിരുത്തിയാണ് ന​ഗരങ്ങളെ തിരഞ്ഞെടുത്തത്. പട്ടികയിൽ ദോഹയ്ക്ക് 27ാം സ്ഥാനമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തർ പശ്ചിമേഷ്യയിലെ ടൂറിസം ഹോട്ട് സ്പോട്ട് ആയി മാറാൻ പോവുകയാണെന്നും റിപോർട്ടിൽ പറയുന്നു. ഒരു നൂറ്റാണ്ടിനുള്ളിൽ ഖത്തർ വൻ വളർച്ചയാണ് കാഴ്ച വച്ചത്. ആളോഹരി വരുമാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണി ഖത്തർ. തൊഴിൽ നിരക്കിലും മൊത്ത ആളോഹരി ഉൽപ്പന്ന ശതമാനത്തിലുമെല്ലാം ദോഹ ലോകത്ത് മുൻനിരയിലാണ്. എണ്ണ സമ്പത്തിലൂടെ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് 450 ബില്യൻ ഡോളറിന്റെ സമ്പത്തുണ്ടെന്നാണ് കണക്കെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

പട്ടികയിൽ പശ്ചിമേഷ്യയിലും അറബ് ലോകത്തും ദോഹ രണ്ടാം സ്ഥാനത്താണ്. ദുബയ് ആണ് ഒന്നാമത്. പട്ടികയിൽ ദുബയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. അബൂദബി ദോഹയ്ക്കു പിറകിൽ 28ാം സ്ഥാനത്തുണ്ട്. റിയാദിന് 83ാം സ്ഥാനമാണുള്ളത്.

ലണ്ടൻ, പാരിസ്, ന്യൂയോർക്ക്, ടോക്കിയോ, ദുബയ്, ബാഴ്സലോണ, റോം, മാഡ്രിഡ്, സിം​ഗപ്പൂർ, ആംസ്റ്റർഡാം എന്നിവയാണ് പട്ടികയിലെ ആദ്യ 10 മികച്ച ന​ഗരങ്ങൾ.