17
Nov 2023
Fri
17 Nov 2023 Fri

ബം​ഗളുരു: മാലിന്യക്കൂമ്പാരത്തിൽ നിന്നു പാഴ് വസ്തു ശേഖരിക്കുന്നയാൾക്ക് ലഭിച്ച 25 കോടി രൂപയുടെ ഡോളർ നോട്ടുകൾ വ്യാജമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞദിവസമാണ് പാഴ് വസ്തു ശേഖരിക്കുന്ന സൽമാൻ ഷെയ്ഖ് എന്ന യുവാവിനാണ് മാലിന്യക്കൂമ്പാരത്തിൽ നിന്ന് 25 കോടി രൂപയുടെ ഡോളർ നോട്ടുകെട്ടുകൾ ബാ​ഗിലടക്കം ചെയ്ത നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോളർ നോട്ടുകൾ കണ്ടെത്തിയവിവരം സൽമാൻ ഷെയ്ഖും ബാപ്പ എന്നയാളും സാമൂഹിക പ്രവർത്തകനായ കലിമുല്ലയും പൊലീസിൽ അറിയിക്കുകയും പൊലീസ് ഇവ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറുകയുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡോളർ നോട്ടുകൾ കളർപ്രിന്റോ അല്ലെങ്കിൽ ഫോട്ടോ കോപ്പിയോ ആണെന്ന് വ്യക്തമായത്. രാസലായനി പുരണ്ട നിലയിലായിരുന്നു ഡോളർ നോട്ടുകെട്ടുകൾ. അതിനാൽ തന്നെ ഇവ ഡോളർ തട്ടിപ്പ് സംഘം ഉപേക്ഷിച്ചതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക