17
Jan 2025
Tue
17 Jan 2025 Tue
Donald Trump signs 8 orders

വാഷിങ്ടണ്‍: യു.എസിന്റെ പ്രസിഡന്റായി അധികാരറ്റേതിന് പിന്നാലെ സുപ്രധാന ബില്ലുകളിലും ഒപ്പുവച്ച് ഡോണള്‍ഡ് ട്രംപ്. യു.എസില്‍ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെയുള്ള ലിംഗവിഭാഗങ്ങള്‍ക്ക് മാത്രം നിയമസാധുതയുള്ള വിധത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ ബില്ലില്‍ അദ്ദേഹം ഒപ്പുവച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുംചെയ്തു. യു.എസിന്റെ സുവര്‍ണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

എല്ലാ അനധികൃത കുടിയേറ്റവും ഉടന്‍ തടയുമെന്നും പറഞ്ഞു. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനല്‍ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങും. ഇന്നുമുതല്‍ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ജോ ബൈഡന്‍ ഭരണകൂടത്തെ അദ്ദേഹം പ്രസംഗത്തിലുടനീളം കുറ്റപ്പെടുത്തുകയും ചെയ്തു. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡന്‍ ചെയ്തത്. വിദേശത്തെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ പരിധിയില്ലാത്ത സഹായം ചെയ്ത മുന്‍ സര്‍ക്കാര്‍ അമേരിക്കന്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു.

പനാമ കനാല്‍ തിരിച്ചെടുക്കും. കനാലുമായി ബന്ധപ്പെട്ട കരാര്‍ പാനമ ലംഘിച്ചതിനാല്‍ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാല്‍ നിയന്ത്രിക്കുന്നതെന്ന തെറ്റായ വാദവും ട്രംപ് ആവര്‍ത്തിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. എല്ലാ സെന്‍സര്‍ഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്‌സിക്യുട്ടിവ് ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

Donald Trump signs 8 orders, grants TikTok relief in first tasks