09
Aug 2025
Tue
09 Aug 2025 Tue
Trump vows tariff hike against India in 24 hours

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന് തുടരുന്നതിനാല്‍ ഇന്ത്യക്കെതിരേ അടുത്ത 24 മണിക്കൂറിനുള്ളില്‍ അധിക താരിഫുകള്‍ ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ല. അവര്‍ തങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. എന്നാല്‍ തങ്ങള്‍ക്ക് അവരോട് വ്യാപാരം ചെയ്യേണ്ടെന്നും ട്രംപ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതുകൊണ്ട് തങ്ങള്‍ 25 ശതമാനത്തില്‍ ഒതുക്കി. പക്ഷേ അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതുകൊണ്ട്, അടുത്ത 24 മണിക്കൂറിനുള്ളില്‍ അത് ഗണ്യമായി ഉയര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയും റഷ്യയും ചത്ത സാമ്പത്തിക ശക്തികള്‍ ആണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരിഹസിച്ചിരുന്നു.
അതേസമയം, തങ്ങളെ വിമര്‍ശിക്കുന്നവര്‍ റഷ്യയുമായി വ്യാപാരത്തില്‍ തുടരുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ALSO READ: അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു