24
Aug 2025
Tue
24 Aug 2025 Tue
two women dies in Pravithanam after car rammed in to their scooters

പാലാ പ്രവിത്താനത്ത് അമിത വേഗത്തിലെത്തിയ കാര്‍ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. പരിക്കേറ്റ 12കാരി ഗുരുതരാവസ്ഥയില്‍. മേലുകാവ് സ്വദേശി ധന്യ സന്തോഷ്, തിടനാട് സ്വദേശി ജോമോള്‍ ബെന്നി എന്നിവരാണ് മരിച്ചത്. ജോമോള്‍ ബെന്നിയുടെ മകളാണ് പരിക്കേറ്റ് ചികില്‍സിയിലുള്ളത്. ഇന്ന് രാവിലെ 9 ഓടെ പാലാ തൊടുപുഴ റൂട്ടിലെ പ്രവിത്താനത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ധന്യയും ജോമോളും മരിക്കുകയായിരുന്നു. പാലാ സെന്റ് തോമസ് ടിടി കോളജിലെ ബിഎഡ് വിദ്യാര്‍ഥികളാണ് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത്.

ALSO READ: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി