ആയുർവേദ ചികിൽസാ രംഗത്ത് മികവിന്റെ കരുത്തുമായി കോട്ടയ്ക്കലിലെ ഡോ. പി ആലിക്കുട്ടീസ് ആയുർവേദ മോഡേൺ ആശുപത്രി അറുപതാം വർഷത്തിലേക്ക്. പുരാതനമായ ചികിൽസാരീതിക്കൊപ്പം കാലാനുസൃതമായി ആധുനിക ചികിൽസയും കൂട്ടിയിണക്കിയാണ് പരിചയസമ്പന്നരായ ജീവനക്കാരുമായി ഡോ. പി ആലിക്കുട്ടീസ് ആയുർവേദ മോഡേൺ ആശുപത്രി ജൈത്രയാത്ര തുടരുന്നത്. ആശുപത്രിയിലെ ചികിൽസയുടെ പെരുമയറിഞ്ഞ് ശത്രുഘ്നൻ സിൻഹ അടക്കമുള്ള ബോളിവുഡ് താരങ്ങൾ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തി നിരവധി തവണ ചികിൽസ തേടുകയും അതിന്റെ ഗുണം അവർ നേരിട്ട് അനുഭവിക്കുകയും ചെയ്തു വരുന്നു.
|
ആയുർവേദത്തിനു പുറമേ അലോപ്പതി, ദന്തൽ, ഫിസിയോതെറാപ്പി, ഒക്കുപേഷനൽ തെറാപ്പി, ഓഡിയോളജി ആൻഡ് സ്പീച്ച്, യോഗ ആൻഡ് ഫിറ്റ്നസ്, ആയുർ ബ്യൂട്ടി ക്ലിനിക്, ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ, ഡയഗ്നോസ്റ്റിക്സ് എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ തുടങ്ങിയാണ് മാനേജ്മെന്റ് ഡോ. പി ആലിക്കുട്ടീസ് ആയുർവേദ ആൻഡ് മോഡേൺ ഹോസ്പിറ്റലിനെ ഇത്രമേൽ സ്വീകാര്യമാക്കിയത്. രോഗികളുടെ സൗകര്യാർഥം ഓൺലൈൻ കൺസൾട്ടേഷനുള്ള സൗകര്യവും ആശുപത്രി ഒരുക്കിയിട്ടുണ്ട്.
ഡേ കെയർ ക്ലിനിക്കും ആയുർവേദ ഡിസ്പെൻസറിയുമായി 1965ൽ ഡോ.പി ആലിക്കുട്ടിയും ടി ഖൈറുന്നിസയും ചേർന്നാണ് എടരിക്കോടിൽ ആശുപത്രിയുടെ പ്രാരംഭ രൂപം നൽകുന്നത്. പതിറ്റാണ്ടുകൾക്കു ശേഷം 1997ൽ ഡോ.പി അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ യുഎഇയിലെ അജ്മാനിൽ ക്ലിനിക്കിന്റെ ശാഖ ആരംഭിച്ചു. തൊട്ടടുത്ത വർഷം മലപ്പുറം ചങ്കുവെട്ടിയിൽ കോട്ടയ്ക്കൽ ആയുർവേദ നഴ്സിങ് ഹോം എന്ന പേരിൽ ആശുപത്രി കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. 2005ൽ മരുന്ന് നിർമാണത്തിനായി കോട്ടയ്ക്കൽ ആയുർവേദ ഫാർമസി ആരംഭിച്ചു. 2010ൽ ഡോ. പി ആലിക്കുട്ടീസ് കോട്ടയ്ക്കൽ ആയുർവേദ നഴ്സിങ് ഹോം എന്ന് സ്ഥാപനം പുനർനാമകരണം ചെയ്തു. 2011ൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു.
മോഡേൺ മെഡിസിൻ, ദന്തൽ വിഭാഗങ്ങൾ കൂടി ആരംഭിച്ചതോടെ 2012ൽ ആശുപത്രിയുടെ പേര് ഡോ. പി ആലിക്കുട്ടീസ് കോട്ടയ്ക്കൽ ആയുർവേദ ആൻഡ് മോഡേൺ ഹോസ്പിറ്റൽ എന്നാക്കി പേര്. 2016ൽ സുവർണജൂബിലി ആഘോഷിച്ചതിനു പിന്നാലെ 2018ൽ നിർമാണ യൂനിറ്റ് വിപുലീകരിച്ചു. അതേവർഷം ആശുപത്രിയുടെ ശാഖ ബംഗളുരുവിൽ തുടങ്ങി. 2022ൽ കേരള ടൂറിസം വകുപ്പിന്റെ ഒലിവ് സർട്ടിഫിക്കറ്റ് ആശുപത്രിക്ക് ലഭിച്ചു. ഇതേവർഷം തന്നെ എൻഎബിഎച്ച് അക്രഡിറ്റേഷൻ കരസ്ഥമാക്കും കോട്ടയ്ക്കൽ മരവട്ടത്ത് സ്റ്റേറ്റ് ഓഫ് ദ ആർട്ട് മാനുഫാക്ചറിങ് യൂനിറ്റ് ആരംഭിച്ചു. 2023ൽ കേരള ടൂറിസം വകുപ്പിന്റെ ആയുർ ഡയമണ്ട് സർട്ടിഫിക്കേഷൻ ലഭിക്കുകയും ഹൈദരാബാദിലും പൂനെയിലും ആശുപത്രിയുടെ ശാഖകൾ തുടങ്ങുകയും ചെയ്തു. ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ അതിന്റെ ശാഖകളും തുടങ്ങുകയുണ്ടായി. 2024ൽ ആശുപത്രിയുടെ പേര് ഡോ. പി ആലിക്കുട്ടീസ് ആയുർവേദ ആൻഡ് മോഡേൺ ഹോസ്പിറ്റൽ കോട്ടയ്ക്കൽ എന്നാക്കി മാറ്റി.
ആയുർവേദ നഴ്സിങ്, പഞ്ചകർമ, ഫാർമസി ആൻഡ് ഡ്രഗ് മാനുഫാക്ചറിങ് എന്നിവയിൽ ഒരുവർഷത്തെ ഡിപ്ലോമ കോഴ്സും പഞ്ചകർമ തെറാപ്പിയിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നൽകുന്നുണ്ട്. എസ്എസ്എൽസിയോ, പ്ലസ് ടുവോ, ഏതെങ്കിലും ബിരുദമോ ഉള്ളവർക്ക് ഈ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി +91 70251 68822, +91 95620 96000 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ച് അറിയുന്നതിന് https://kottakkalayurveda.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 8547112478, +91 483 274 3703 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.



