സംസ്ഥാനത്തെ ഡ്രൈവിങ്ങ് ടെസ്റ്റില്‍ സമഗ്രമായ പരിഷ്കരണം ഉടന്‍ നടപ്പില്‍ വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. (Driving test to change soon in the state; license on the spot) ടെസ്റ്റ് നടത്തി സ്പോട്ടില്‍ തന്നെ ലൈസന്‍സ് നല്‍കും. ഇതിനായി മോട്ടോര്‍ വെക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം തന്നെ ടാബ് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്യും.
|
അതേസമയം, KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്. ഒന്നാം തീയതി ശബളം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വര്‍ഷത്തിനിടയില്‍ 10,000 കോടിയാണ് KSRTCക്ക് സര്‍ക്കാര്‍ നല്‍കിയത്.
ശമ്പളത്തെക്കാള്‍ കൂടുതല്‍ പെന്‍ഷനാണ് നല്‍കുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ട്ടം കുറഞ്ഞെന്നും. കെഎസ്ആര്‍ടിസിയില്‍ മൂന്ന് മാസം കൊണ്ട് പൂര്‍ണമായും കബ്യൂട്ടര്‍ വല്‍ക്കരണം നടക്കുമെന്നും വ്യക്തമാക്കി.
5 ദിവസത്തില്‍ അധികം ഒരു ഫയല്‍ വെക്കാന്‍ സാധിക്കില്ലെന്നും ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. .
KSRTC യില്‍ 90 % ജീവനക്കാര്‍ നല്ലതാണ്. ഒരു 4 % പ്രശ്നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും.
സൂപ്പര്‍ഫാസ്റ്റ് KSRTC ബസ്സുകള്‍ AC ആക്കും. ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ട്രയല്‍ ഉടന്‍ ആരംഭിക്കും.
ആന്‍ഡ്രോയിഡ് ടിക്കറ്റ് മിഷന് ഉടന്‍ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ് ഉടന്‍ വരും. ബസ്സിന്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.
ട്രെയിന്‍ ആപ്പുകള്‍ക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷന് നവീകരണം ഉടന്‍ ഉണ്ടാകും. KSRTC സ്റ്റാന്റുകളിലെ ബാത്ത് റൂം കൃത്യമായി ശുചീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. സുലഭം എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.


