07
Apr 2025
Fri
07 Apr 2025 Fri
drug mafia attacks two brothers for inform police about ganja sale

കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ച സഹോദരങ്ങളെ ലഹരി മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം പോത്തന്‍കോട് കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ ആക്രമിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്ളതായി പോലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപത്ത് സഹോദരങ്ങള്‍ നടത്തുന്ന പശു ഫാമിനടുത്ത് ലഹരി ഉപയോഗവും വില്‍പനയും സജീവമായതോടെ ഇവര്‍ പോത്തന്‍കോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന് ഓടിയ യുവാവ് പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. നടപടിയെടുക്കുമെന്ന് പൊലീസ് മറുപടി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.

വടിവാള്‍ പോലത്തെ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. തലയില്‍ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയില്‍ പൊട്ടലും ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ലഹരി മാഫിയ സംഘം അവിടേക്കെത്തി തങ്ങളെ പരിഹസിച്ചെന്നും സഹോദരങ്ങള്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക