24
May 2025
Wed
24 May 2025 Wed
drunken son trampled his mother to death in Nedumangad, Thiruvananthapuram

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് തേക്കടയില്‍ വട്ടപ്പാറ സ്വദേശിനി ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലാണ് മകന്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മണികണ്ഠന്റെ ആക്രമണത്തില്‍ ഓമനയുടെ ശരീരത്തിലെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയിലാണ് മണികണ്ഠന്‍, ഓമനയെ കൊലപ്പെടുത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണികണ്ഠന്‍വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലിസിനോട് പറഞ്ഞു. ഓമനയുടെ ഏക മകനാണ് മണികണ്ഠന്‍. ഇയാള്‍ക്കൊപ്പം തനിച്ചാണ് ഓമന കഴിയുന്നത്.

A drunken son trampled his mother to death in Nedumangad, Thiruvananthapuram.