ദുബൈ: സൗജന്യമായി ലഭിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഭീമമായ തുകയുടെ സമ്മാനം. ബിഗ് ടിക്കറ്റ് അബുദാബിയുടെപ്രതിവാര നറുക്കെടുപ്പില്‍ ദുബായ് ആസ്ഥാനമായുള്ള സിംഗപ്പൂര്‍ പ്രവാസിക്കാണ് പത്ത് ലക്ഷം ദിര്‍ഹം ലഭിച്ചത്. 2013 മുതല്‍ യുഎഇയില്‍ താമസിക്കുന്ന എം. റാവു 2019 മുതല്‍ ഇടയ്ക്കിടെ ടിക്കറ്റുകള്‍ വാങ്ങാറുണ്ട്. ഡിസംബര്‍ 8 മുതല്‍ 10 വരെയുള്ള പരിമിതകാല പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി വാങ്ങിയ സൗജന്യ ടിക്കറ്റിലൂടെയാണ് റാവുവിന് സമ്മാനം ലഭിച്ചത്.
|
ബിഗ് ടിക്കറ്റിന്റെ പ്രതിനിധികള്‍ തന്റെ വിജയത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും റാവു പറഞ്ഞു. തനിക്ക് ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്നതില്‍ റാവു തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനായി തുകയില്‍ ഒരു പങ്ക് ചെലവഴിക്കാനാണ് തീരുമാനമെന്നും റാവു പറഞ്ഞു.
‘ഡിസംബര്‍ 9 ന് ഇന്‍സ്റ്റാഗ്രാമില്‍ ബൈ 2, ഗെറ്റ് 2 എന്ന പ്രത്യേക ഓഫറിനെക്കുറിച്ച് ഒരു പരസ്യം കണ്ടതിന് ശേഷമാണ് ഞാന്‍ ടിക്കറ്റുകള്‍ വാങ്ങിയത്. സൗജന്യമായി ലഭിച്ച ടിക്കറ്റ് വിജയം നേടുതന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. സമ്മാനം ചെലവഴിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ഇതുവരെ ഒരു പ്ലാനും ഇല്ല, കാരണം ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ സമ്മാനം വിവേകത്തോടെ ചെലവഴിക്കണം. എനിക്ക് രണ്ട് കുട്ടികളുണ്ട്, എന്റെ വിജയത്തിന്റെ ഒരു ഭാഗം അവരുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും- റാവു കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





