12
Dec 2025
Tue
12 Dec 2025 Tue
Dubbing artist Bhagyalakshmi resigned from FEFKA

ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ദിലീപിനെ സംഘടനകളിലേക്ക് തിരികെ എടുക്കാനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപ് നിരപരാധിയെന്ന് സുപ്രിം കോടതി പറയണം. കീഴ്‌ക്കോടതി മാത്രമാണ് നിലവില്‍ വിധി പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ദിലീപ് അപേക്ഷ തന്നാല്‍ ഉടന്‍ തന്നെ തിരിച്ചെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രതിനിധി ബി രാഗേഷും ദിലീപിനെ തിരിച്ചെടുക്കുമെന്ന സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചത്.

ALSO READ: ദീലീപിന് പിന്തുണയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്; ഒരു പണിയുമില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ അപ്പീല്‍ പോകും