13
Dec 2025
Tue
ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ദിലീപിനെ സംഘടനകളിലേക്ക് തിരികെ എടുക്കാനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.
|
അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപ് നിരപരാധിയെന്ന് സുപ്രിം കോടതി പറയണം. കീഴ്‌ക്കോടതി മാത്രമാണ് നിലവില്‍ വിധി പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
ദിലീപ് അപേക്ഷ തന്നാല്‍ ഉടന്‍ തന്നെ തിരിച്ചെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രതിനിധി ബി രാഗേഷും ദിലീപിനെ തിരിച്ചെടുക്കുമെന്ന സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചത്.


