03
Jan 2026
Wed
03 Jan 2026 Wed
Drishyam 3 Release date

മോഹന്‍ ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 2നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ‘വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

ALSO READ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ 500 നായ്ക്കളെ വിഷംകുത്തിവച്ചു കൊന്നു