കൊല്‍ക്കത്ത: ഈ സീസണിലെ ഡ്യൂറന്റ്് കപ്പ് കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. കൊല്‍ക്കത്തന്‍ ഡര്‍ബിയില്‍ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മോഹന്‍ ബഗാന്‍ കിരീടം സ്വന്തമാക്കിയത് .
|
ടീമിലെ പ്രധാന താരം അനിരുദ്ധ് ഥാപ്പ മത്സരത്തിന്റെ 62-ാം മിനിറ്റില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോയി പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം നേടുകയായിരുന്നു മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മത്സരത്തിന്റെ 71 ാം മിനിറ്റില്‍ പെട്രറ്റോസ് നേടിയ ഗോളിനായിരുന്നു ബഗാന്റെ വിജയം.
കൊല്‍ക്കത്തയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ വിജയം മാത്രം ആഗ്രഹിച്ച് പോരാടിയ ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ട്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഐഎസ്എല്‍ , ഡ്യൂറന്റ് കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമായി. 17-ാം തവണയാണ് മോഹന്‍ ബഗാന്‍ ഡ്യൂറന്റ് കപ്പ് നേടുന്നത് . മലയാളി താരങ്ങളായ ആഷിക് കരുണിയനും സഹലും മോഹന്‍ ബഗാനു വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.


