28
Apr 2023
Mon
28 Apr 2023 Mon

പാലക്കാട്: വാഷിങ് മെഷീന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ഡിവൈഎഫ്ഐ യൂനിറ്റ് പ്രസിഡന്റ് മരിച്ചു. പാലക്കാട് പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ്(29) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂനിറ്റ് പ്രസിഡന്റാണ് മഹേഷ്.