കായംകുളത്ത് നടുറോഡില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
|
ആലപ്പുഴ: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊന്നു. ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടി ആണ് കൊല്ലപ്പെട്ടത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. ഇന്നലെ രാത്രി ബൈക്കില്‍ പോകുന്നതിനിടയിലാണ് അമ്പാടിക്ക് കഴുത്തില്‍ വെട്ടേറ്റത്. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ കഴുത്തിനും കൈക്കും വെട്ടേറ്റു. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം.
കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





