പട്ടികജാതി വികസന വകുപ്പിന്റെ 2024 – 2025 അധ്യയന വര്ഷത്തെ ഇഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പിന് അപേക്ഷിക്കുന്നതിന് അപേക്ഷക്ഷണിച്ചു. മെയ് 20 വരെ അപേക്ഷിക്കാം. 2024, 25 അധ്യയന വര്ഷത്തെ അപേക്ഷ സമര്പ്പിക്കാനുള്ള അവസാന അവസരമാണിത്.
|
അര്ഹരായ എല്ലാ വിദ്യാര്ഥികളും അപേക്ഷ ഓണ്ലൈനായി സമര്പ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള് ഉറപ്പുവരുത്തണമെന്ന് പട്ടികജാതി വികസന ഓഫീസര് അറിയിച്ചു.
ഫ്രഷ് / റിന്യൂവല് അപേക്ഷകള് മെയ് 20 നകം സ്ഥാപനങ്ങളില് നിന്ന് പരിശോധിച്ച് ജില്ലാ പട്ടിക ജാതി വികസന ഓഫീസിലേക്ക് ഫോര്വേഡ് ചെയ്യണം. നിശ്ചയിക്കപ്പെട്ട സമയത്തിന് ശേഷം പോര്ട്ടല് ക്ലോസ് ചെയ്യുമെന്നും പട്ടികജാതി വികസന ഓഫീസര് അറിയിച്ചു.
ഹയര് സെക്കണ്ടറി, ഡിഗ്രി, പിജി തുടങ്ങിയ വിവിധ കോഴ്സുകളിലെ വിദ്യാര്ത്ഥികള്ക്ക് ഫീ ഇളവ് ലഭിക്കുന്ന സ്കോളര്ഷിപ്പ് ആണിത്. ഹയര് സെക്കന്ററി മുതല് ഉയര്ന്ന കോഴ്സുകളില് പഠിക്കുന്ന വിദ്യാര്ത്ഥികള്ക്കാണ് അപേക്ഷിക്കാനാകുക. മാനേജ്മെന്റ് സീറ്റില് അഡ്മിഷന് നേടിയവര്ക്ക് അപേക്ഷിക്കാന് സാധിക്കില്ല. കോഴ്സിന്റെ ആദ്യ വര്ഷം തന്നെ അപേക്ഷ സമര്പ്പിക്കേണ്ടതാണ്.
അപേക്ഷിക്കാന് ആവശ്യമായ രേഖകള്
* Admission Memo / Allotment Memo
* SSLC Certificate
* +2 Mark list
* Communtiy Certificate /Caste Certificate
* Income Certificate
* Nativtiy Certificate
* Bank Passbook
* Aadhaar Card
* Hostel Inmate Certificate
* Degree Certificate ( For PG Students)
* Aadhar Copy
* Photo
Apply Now: https://egrantz.kerala.gov.in/Registration/index
E Grantz Scholarship 2025: Online Registration, Login and Renewal


