തദ്ദേശ തിരഞ്ഞെടുപ്പില്‍ പോരിനിറങ്ങിയ മുന്‍ എംഎല്‍എ ഇ എം ആഗസ്തിക്ക് തോല്‍വി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഇരുപതേക്കര്‍ 22ാം വാര്‍ഡില്‍ നിന്നാണ് എഐസിസി അംഗം കൂടിയായ ഇ എം ആഗസ്തി മല്‍സരിച്ചത്. എല്‍ഡിഎഫിന്റെ സി ആര് മുരളിയാണ് ഇവിടെ വിജയിച്ചത്. 60 വോട്ടിന്റെ ഭൂരിപക്ഷമാണ് മുരളി നേടിയത്.
|
മുനിസിപാലിറ്റിയില്‍ യുഡിഎഫ് ലീഡ് നേടിയാല്‍ ചെയര്മാന് ആകാമെന്ന പ്രതീക്ഷയിലായിരുന്നു ഇ എം ആഗസ്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ പോരിനിറങ്ങിയത്. ഫലം അറിഞ്ഞ ശേഷം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു പുറത്തേക്കു വന്ന ഇഎം ആഗസ്തിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂകി വിളിച്ചാണ് സ്വീകരിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎം മണിയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇ എം ആഗസ്തി തല മൊട്ടയടിച്ചിരുന്നു. തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ഇ എം ആഗസ്തി പറഞ്ഞതു പ്രകാരമായിരുന്നു നടപടി.
ALSO READ: ഹൈക്കോടതി ഇടപെടലില്‍ മല്‍സരം സാധ്യമായ വൈഷ്ണ സുരേഷിന് ജയം





