25
Jun 2024
Sun
25 Jun 2024 Sun
Thrissur Palakkad earth quake

തൃശൂര്‍: കഴിഞ്ഞ ദിവസം ഭൂമി കുലുക്കമുണ്ടായ തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ( Earth quake again in Thrissur and Palakkad )  ഇന്ന് പുലര്‍ച്ചെ 3.55ഓടെ വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൃശൂര്‍ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി മേഖലകളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്.

കഴിഞ്ഞ ദിവസവും തൃശൂരും പാലക്കാടും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടറ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 8.15ഓടെയാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ തൃശ്ശൂരില്‍ തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പാലക്കാട് തിരുമിറ്റക്കോടുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂമിക്കടിയില്‍ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം മൂന്ന് സെക്കന്‍ഡാണ് കഴിഞ്ഞ ദിവസത്തെ ഭൂചലനം നീണ്ടുനിന്നത്.