29
Sep 2023
Mon
29 Sep 2023 Mon

കേരളത്തിലെ മുന്‍ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ED റെയ്ഡ്; പരിശോധന 12 ഇടങ്ങളില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്.

എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐയുടെ മുന്‍ രണ്ടാംനിര നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവില്‍ വിദേശത്തു നിന്നും പണമെത്തിയെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് ഡല്‍ഹിയിലുള്ള കേസ്.