27
Jul 2024
Thu
27 Jul 2024 Thu
RAIN HOLIDAY declared FOR districts

കനത്ത മഴയും കാറ്റുമടക്കമുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട്ടിലും കണ്ണൂരിലും പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൽ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾ പതിവു പോലെ പ്രവർത്തിക്കും. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

അതേസമയം കാസർകോട്ട് കോളജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.