18
Jul 2025
Mon
18 Jul 2025 Mon
eight thurkish soldiers killed

വടക്കന്‍ ഇറാഖിലെ ഗുഹകളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മീഥെയിന്‍ വാതകം ശ്വസിച്ച് മൂന്ന് തുര്‍ക്കി സൈനികര്‍ കൂടി മരിച്ചു. (Eight Turkish soldiers die from poison gas while searching caves in Iraq) ഇതോടെ വിഷവാതകം ശ്വസിച്ച് മരിച്ച സൈനികരുടെ എണ്ണം എട്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 മെയില്‍ പ്രദേശത്ത് വച്ച് കുര്‍ദിഷ് പോരാളികള്‍ വെടിവച്ചു കൊന്ന തുര്‍ക്കി സൈനികന്റെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ദുരന്തമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഗുഹയില്‍ മീഥെയിന്‍ വാതകം എങ്ങിനെ വന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

കുര്‍ദുകളുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് തുര്‍ക്കി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് സംഭവം. പതിറ്റാണ്ടുകള്‍ നീണ്ട സായുധപോരാട്ടം അവസാനിപ്പിക്കുന്നതിന് പികെകെ ധാരണയിലെത്തിയിരുന്നു.

1984 മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 40,000ലേറെ പേരാണ് കൊല്ലപ്പെട്ടത്.