23
Sep 2025
Sat
23 Sep 2025 Sat
Malappuram murder

മലപ്പുറം വഴിക്കടവില്‍ മദ്യ ലഹരിയിലെത്തിയ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. വഴിക്കടവ് നായക്കന്‍കൂളി മോളുകാലായില്‍ വര്‍ഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വര്‍ഗീസിന്റെ ജ്യേഷ്ഠന്‍ രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാജു വര്‍ഗീസിനെ കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ മറ്റു പ്രശ്നങ്ങളില്ലെന്നാണ് വിവരം. മദ്യപിച്ചാല്‍ രാജു വഴക്കുണ്ടാക്കുക പതിവാണെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നുമാണ് പൊലീസ് പറയുന്നത്.

രാജുവിന്റെയും വര്‍ഗീസിന്റെയും കുടുംബം ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. രാജുവിന്റെ മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വര്‍ഗീസ് ആയിരുന്നു. വര്‍ഗീസിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.