25
Jun 2024
Fri
25 Jun 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: കായംകുളത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ അയൽവാസിയായ യുവാവ് മദ്യ ലഹരിയിൽ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 25കാരനെ കസ്റ്റഡിയില്‍ എടുത്തു. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം.

വയോധികയെയും വീടും പരിചയമുള്ള യുവാവ് മദ്യലഹരിയിൽ വീട്ടിലെത്തി അവരെ കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ആയിരിന്നു.

നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.