നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയെ തമിഴ്നാട്ടിൽ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി ‘വിസിൽ’ അനുവദിക്കുകയും ചെയ്തു.
|
2026ലെ തമിഴ്നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ടിവികെയുടെ പ്രകടനം പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 108 സീറ്റുകൾ ടിവികെ നേടിയതിനെ തുടർന്നാണ് പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവി ലഭിച്ചത്.
സെപ്റ്റംബർ 9-ലെ അറിയിപ്പിൽ, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സംവരണം ചെയ്യുന്നതിനും അനുവദിക്കുന്നതിനുമുള്ള 1968ലെ ഉത്തരവിലെ പാരഗ്രാഫ് 6എ പ്രകാരമുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതോടെ തമിഴ്നാട്ടിനൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ടിവികെയെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു.
ALSO READ: യു ട്യൂബ് വീഡിയോ കണ്ട് സാൻഡ്വിച്ച് നിർമാണം തുടങ്ങിയ യുവാവിന് ഇന്ന് മാസം 25 ലക്ഷം വിറ്റുവരവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




