ഭോപാല്‍: 11കാരനെ നഗ്നനാക്കി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത മൂന്നു പ്രതികളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രതികള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമത്തില്‍ ഷെയര്ചെയ്യുകയുമായിരുന്നു.
|
കളിക്കാനെന്ന വ്യാജേനയാണ് പരിചയക്കാരായ മൂന്നു മുതിര്‍ന്ന കുട്ടികള്‍ വിളിച്ചുകൊണ്ടുപോയതെന്നും ആളൊഴിഞ്ഞ ഇടത്തെത്തിച്ച് നഗ്നനാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഇന്‍ഡോര്‍ ഡപ്യൂട്ടി കമ്മീഷണര്‍ സൂരജ് വര്‍മ പറഞ്ഞു.
താന്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികള്‍ തന്നെ സമീപിച്ചതെന്നും സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കളിപ്പാട്ടം വിതരണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയതെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പൊലീസിനു മൊഴി നല്കി. ജയ് ശ്രീറാം, ജയ് മഹാകാളി, പാകിസ്താന് മൂര്‍ദാബാദ് മുദ്രാവാക്യങ്ങളാണ് കുട്ടിയെക്കൊണ്ട് അക്രമിക്കൂട്ടം വിളിപ്പിച്ചത്.





