19
Apr 2023
Fri
19 Apr 2023 Fri

മാഡ്രിഡ്; മൊറോക്കോയുടെ സൂപ്പര്‍ താരം യൂസുഫ് എന്‍ നസ്‌റിയുടെ ഇരട്ട ഗോള്‍ മികവില്‍ നടത്തിയ ക്ലാസ്സിക്ക് തിരിച്ചുവരവില്‍ ഇംഗ്ലിഷ് പ്രമുഖരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ യൂറോപ്പാ ലീഗില്‍ നിന്ന് പുറത്താക്കി സെവിയ്യ. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദ ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിലൂടെയാണ് സെവിയ്യയുടെ ജയം. ആദ്യ പാദത്തില്‍ മല്‍സരം 2-2നായിരുന്നു അവസാനിച്ചത്. ചെകുത്താന്‍മാരുടെ തിരിച്ചുവരവ് പ്രതീക്ഷ മല്‍സരം സെവിയ്യയുടെ തിരിച്ചുവരവിലൂടെ ആയിരുന്നു അവസാനിച്ചത്. നസ്‌റിയുടെ ഗോളുകള്‍ , 8, 81 മിനിറ്റുകളിലായിരുന്നു. ബെയ്ഡാണ് മറ്റൊരു ഗോള്‍ നേടിയത്. ജയത്തോടെ സെവിയ്യ സെമിയില്‍ കയറി. മറ്റൊരു മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണെ പരാജയപ്പെടുത്തി യുവന്റസും സെമിയില്‍ പ്രവേശിച്ചു. ഡച്ച് ക്ലബ്ബ് ഫെയ്‌നോര്‍ഡിനെ ഇരുപാദങ്ങളിലുമായി 4-2ന് പരാജയപ്പെടുത്തി എസ് റോമയും സെമി ഉറപ്പിച്ചു. ആദ്യ പാദത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ട റോമ ഇന്ന് നാല് തിരിച്ചടിച്ചാണ് ജയം ഉറപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക