
മലപ്പുറം: റീജിയണല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് അസോസിയേഷന്‍ സെമിനാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം തലവന്‍ കെ. പ്രണവ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നേടിയ വ്യക്തിഗതവും അക്കാദമികവുമായ നേട്ടങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
![]() |
|
വാഴയൂരിലെ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറും വാഴയൂര്‍ കൗണ്‍സിലറുമായ കെ.പി. ജൗഹറ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഭാഷ, സാഹിത്യം, വിമര്‍ശനാത്മക ചിന്ത, ആശയവിനിമയ നൈപുണ്യം എന്നിവ വികസിപ്പിക്കുന്നതില്‍ അസോസിയേഷന്‍ വഹിക്കുന്ന പങ്ക് അവര്‍ പ്രഭാഷണത്തില്‍ വിശദീകരിച്ചു. കൂടാതെ പൊളിറ്റിക്‌സ് ഓഫ് റപ്രസന്റേഷന്‍ എന്ന വിഷയത്തെക്കുറിച്ചും നിരീക്ഷണങ്ങള്‍ പങ്കുവച്ചു. ശേഷം, സെമസ്റ്റര്‍ പരീക്ഷകളിലെ ടോപ്പര്‍മാരെ അനുമോദിച്ചു.
പ്രിന്‍സിപ്പല്‍ (ഇന്‍ചാര്‍ജ്) കെ. മുഹമ്മദ് റഫീഖ് കോളജിലെ അക്കാദമിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം വഹിക്കുന്ന പങ്ക് പ്രശംസിച്ചു. വിദ്യാര്‍ഥികള്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറിയായ എ അയിഷ നൂറ സ്വാഗതവും അസിസ്റ്റന്റ് പ്രഫസര്‍ സി ബിന്‍സിയ നന്ദി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാഷ , സൃഷ്ടിപരമായ കഴിവുകളും വര്‍ധിപ്പിക്കുന്നതിനായി വിവിധ സാഹിത്യ പരിപാടികള്‍, ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക എന്നതാണ് ഇംഗ്ലീഷ് അസോസിയേഷന്‍ ലക്ഷ്യമാക്കുന്നത്.