24
Aug 2024
Mon
24 Aug 2024 Mon
ensure labour and wage security of media persons demands KUWJ

മലപ്പുറം: മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍-വേതനസുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ലിയു.ജെ) മലപ്പുറം ജില്ലാ ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.പെന്‍ഷന്‍പദ്ധതി കാലികമായി പരിഷ്‌കരിക്കണമെന്നും പി.എഫ്. ഹയര്‍ഓപ്ഷന്‍ സംബന്ധിച്ച് കോഴിക്കോട് റീജിയണല്‍ ഓഫീസിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അധ്യക്ഷതവഹിച്ചു. നിയുക്ത സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.വി.രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് മുജീബ് പുള്ളിച്ചോല കണക്കുകളും ജോ.സെക്രട്ടറി ഗീതു തമ്പി അനുശോചനപ്രമേയവും അവതരിപ്പിച്ചു.

കെ.പി.ഒ. റഹ്മത്തുള്ള,വി.അജയകുമാര്‍,ഷെറിന്‍ മുഹമ്മദ്, ജിജോ ജോര്‍ജ്ജ്, പി.ഷംസുദ്ദീന്‍, അബ്ദുള്‍ റസാഖ്, വി.കെ.രഘുപ്രസാദ്, സി.കൃപലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയുക്ത ജനറല്‍സെക്രട്ടറി സുരേഷ് എടപ്പാളിനെ പ്രസിഡന്റ് എം.വി.വിനീത് പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാക്കമ്മിറ്റിയംഗം വി.എം.സുബൈര്‍ നന്ദിപറഞ്ഞു.