26
Mar 2023
Wed
26 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം: എറണാകുളം ജില്ലാ കലക്ടര്‍ ഡോ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം. നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം ഉണ്ട്്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ ഉമേഷ് എറണാകുളം കലക്ടറാകും. വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വി.ആര്‍ കൃഷ്ണതേജയാണ് പുതിയ തൃശ്ശൂര്‍ കലക്ടര്‍.