26
Sep 2025
Wed
26 Sep 2025 Wed
EU proposes suspension of trade concessions with Israel over Gaza war

ഗസയില്‍ നടത്തുന്ന അതിക്രമങ്ങള്‍ കണക്കിലെടുത്ത് ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി യൂറോപ്യന്‍ യൂനിയന്‍. യൂറോപ്യന്‍ യൂനിയന്റെ എക്സിക്യൂട്ടീവ് ബോഡിയായ യൂറോപ്യന്‍ കമ്മീഷന്റെതാണ് നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലീ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് വര്‍ധിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്റെ വിദേശ നയ മേധാവി കാജാ കല്ലാസ് ആവശ്യപ്പെട്ടു. 10 ഹമാസ് നേതാക്കള്‍ക്കും രണ്ട് ഇസ്രായേലി മന്ത്രിമാര്‍ക്കുമെതിരേ ഉപരോധമേര്‍പ്പെടുത്താനും അവര്‍ നിര്‍ദേശിച്ചു.

ഇസ്രായേലിന്റെ ഗസാ നടപടികള്‍ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണെന്നും യൂറോപ്യന്‍ യൂനിയന്‍ കുറ്റപ്പെടുത്തി. അതേസമയം, ഉപരോധ നിര്‍ദേശം പാസാക്കാനുള്ള പിന്തുണ 26 അംഗ യൂറോപ്യന്‍ കമ്മീഷനില്‍ ഇല്ലെന്നാണ് റിപോര്‍ട്ടുകള്‍.

ഗസയില്‍ ഇസ്രായേല്‍ കഴിഞ്ഞദിവസം ആരംഭിച്ച കരയുദ്ധത്തില്‍ ഡസന്‍കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. കനത്ത ബോംബാക്രമണമാണ് ഇസ്രായേല്‍ ഗസയില്‍ നടത്തുന്നത്. ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസയില്‍ നിന്ന് പലായനം ചെയ്തിരുന്നു. ഇസ്രായേലിന്റെ ഉപരോധത്തില്‍ വലഞ്ഞ് കുഞ്ഞുങ്ങളടക്കമുള്ളവര്‍ ഗസയില്‍ ഓരോ ദിവസവും പട്ടിണി മൂലം മരിച്ചുവീഴുകയാണ്. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂനിയന്‍ ഇസ്രായേലിനെതിരേ കടുത്ത നടപടിയുമായി രംഗത്തുവന്നത്.

ALSO READ: അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോടും ധ്രുവ് റാത്തി അടക്കമുള്ള യുട്യൂബേഴ്‌സിനും കേന്ദ്ര നിര്‍ദേശം