16
Sep 2024
Fri
16 Sep 2024 Fri

ദുബൈ: ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30–ാം സീസണ്‍ തീയതി പ്രഖ്യാപിച്ചു. ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് പുതിയ സീസൺ നീണ്ടുനിൽക്കുന്നത്. (Everything You want To Know About The 30th Edition Of Dubai Shopping Festival).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെസ്റ്റിവലിൽ ലോകത്തെ പ്രമുഖരായ കലാകാരന്മാരും സെലിബ്രിറ്റികളും പങ്കെടുക്കുമെന്നു സംഘാടകര് പ്രസ്താവനയില്‍ പറഞ്ഞു.

1996ല്‍ ആരംഭിച്ചതിന് ശേഷം ഫെസ്റ്റിവലിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും അസാധാരണമായ സീസണായിരിക്കും ഏറ്റവും പുതിയ പതിപ്പെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് അവകാശപ്പെട്ടു.

തത്സമയ ഗാനമേളകളടക്കം 321 പരിപാടികൾ ആണ് ഇക്കുറി അരങ്ങേറുക. 1,000-ലധികം ആഗോള-പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള എക്കാലത്തെയും വലിയ ഷോപ്പിങ് ഡീലുകൾ എത്തിക്കുന്നതോടൊപ്പം, മാർക്കറ്റ് ഔട്ട്സൈഡ് ദ് ബോക്സിലും കാന്റീന് എക്സിലും ഔട്ട്ഡോർ പോപ്-അപ് കമ്മ്യൂണിറ്റി അനുഭവങ്ങളും സമ്മാനിക്കുന്നതാണ്.

 

ഇതോടൊപ്പം ഉത്സവ അനുഭവങ്ങൾ, അവിസ്മരണീയമായ പുതുവത്സര ആഘോഷങ്ങൾ, തീം പാർക്കുകളിലേക്കുള്ള യാത്രകൾ, ഔട്ട്ഡോർ സാഹസിക യാത്രകൾ, സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കും.
എമിറേറ്റ്സിലെ
താമസക്കാർക്കും സന്ദർശകർക്കും ദുബായ് ലൈറ്റ്‌സ്, കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര ഡ്രോൺ ഷോകൾ തുടങ്ങിയ വിസ്മയ കാഴ്ചകൾ ഫ്രീ ആണ്.
യുഎഇയുടെ ശൈത്യകാല മാസങ്ങളിൽ ഉത്സവം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഡിഎസ്എഫ് ഇവന്റുകളുടെ ഗൈഡ് ഉടൻ അനാച്ഛാദനം ചെയ്യുമെന്നും സംഘടകര് അറിയിച്ചു.

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് ഈ കാലയളവില്‍ ദുബായിലെത്തുക. ദുബായ് ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്ന ദിവസങ്ങള്‍ കൂടിയാണിത്.

Dubai Shopping Festival (DSF), the most awaited event, celebrates the grand 30th-anniversary edition. The event is scheduled from 6th December to 12th January 2025.)