29
Jan 2024
Sun
29 Jan 2024 Sun

റിയാദ്: ​ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ബഷീർ-സബൂറ ദമ്പതികളുടെ മകൻ ഷമീർ (35) ആണ് മരിച്ചത്. ഞായർ പുലർച്ചെയായിരുന്നു മരണം. പത്ത് വർഷമായി സൗദിയിലെ റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷമീർ. ഒരുമാസം മുമ്പാണ് ​ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങിവരുമ്പോൾ ഷമീർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഷമീറിനെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് വിദ​ഗ്ധ ചികിൽസയ്ക്കായി എറണാകുളം ആസ്റ്റർ ആശുപത്രിയിലും എത്തിച്ചിരുന്നു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം. ഭാര്യ: റഹീന. മക്കൾ: ആമിന, അമാൻ.