24
Sep 2024
Tue
24 Sep 2024 Tue
expatriate on vacation dies of heart attack

ഒമാനില്‍ നിന്ന് അവധിക്കു നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് പരേതനായ ടി വി അബു-ആമിന ദമ്പതികളുടെ മകന്‍ ഫാജിസ് (44) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമുള്ള വയനാട് യാത്രയ്ക്കിടെ ഫാജിസിന് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനിലെ റുസ്താഖില്‍ 20 വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒമാന്‍ ബാത്തിനാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ സബിത. മക്കള്‍: ഷിനാന്‍, ഫിസാന്‍, ആമിന. സഹോദരങ്ങള്‍: ഷക്കീബ് (അബൂദബി), അഷ്‌കര്‍, അഫ്സല്‍, വഹീദ, സബിത.