29
Sep 2023
Fri
29 Sep 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂര്‍ സ്വദേശി ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്നും ഇതിനുപിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനികളാണെന്നും ആരോപിക്കുന്നതായിരുന്നു അനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം ചര്‍ച്ചയായതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു.

ഐടി നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിപയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സോഷ്യല്‍മീഡിയയിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തിയുടെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.