13
Aug 2025
Mon
13 Aug 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ലൈംഗിക ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ നേതൃസ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിക്ക് പിന്നാലെ വിശദീകരണവുമായി ട്രാൻസ്‌വുമൺ അവന്തിക. രാഹുലിനെതിരെ വെളിപ്പെടുത്തലുമായി വന്നതിന് ശേഷം താൻ നേരിടുന്നത് വലിയ പ്രശ്നങ്ങളാണെന്നും അവന്തിക പറഞ്ഞു. സോഷ്യൽ മീഡിയയിൽ അടക്കം താൻ അക്രമം നേരിടുന്നുണ്ടെന്ന് അവന്തിക കൂട്ടിച്ചേർത്തു. രാഹുൽ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് അവന്തിക ഒരു മാധ്യമപ്രവർത്തകനോട് പറയുന്ന ശബ്ദരേഖ രാഹുൽ പുറത്തുവിട്ടിരുന്നു. എന്നാൽ, അന്ന് പരാതി പറയാതിരുന്നത് ഭയം കൊണ്ടാണെന്നാണ് അവന്തിക ഇപ്പോൾ പറയുന്നത്. ആഗസ്ത് ഒന്നിന് റെക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇതെന്നും അവന്തിക പ്രതികരിച്ചു. അവന്തികയുടെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. ഗൂഢാലോചനയുടെ ഭാ​ഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുൽ പറഞ്ഞത്.

 

“ആദ്യ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. പഴയ ശബ്ദ സന്ദേശം ഇപ്പോൾ കൊണ്ടുവന്ന് ഒരു വാദം നടത്തേണ്ട ആവശ്യമില്ലെന്ന് അവന്തിക പറഞ്ഞു. ആ​ഗസ്റ്റ് ഒന്നിന് മുൻപും നിരന്തരമായി രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകൾ എന്താണ് രാഹുൽ പരസ്യമാക്കാത്തത്? വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത്. ഒരിക്കൽ മെസേജുകൾ കണ്ടാൽ പിന്നീട് അത് കാണാൻ കഴിയില്ല. രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശങ്ങൾ നിരത്തുന്നത് ഈ ധൈര്യത്തിന്റെ പുറത്താണെന്നും അവർ പറഞ്ഞു.

 

മാധ്യമ പ്രവർത്തകനുമായി ​ഗൂഢാലോചന നടത്തിയതിന്റെ ഭാ​ഗമായാണ് അവന്തിക ആരോപണങ്ങൾ ഉന്നയിച്ചത് എന്നാണ് രാഹുൽ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, മാധ്യമ പ്രവർത്തകൻ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നെന്നും അതിനുള്ള മറുപടിയാണ് ആ സമയത്ത് നൽകിയതെന്നും അവന്തിക പറഞ്ഞു. അന്ന് അയാളോട് ഒന്നും വെളിപ്പെടുത്താൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് അയാളോട് തന്നെ എല്ലാം വെളിപ്പെടുത്തുകയായിരുന്നു. മാധ്യമ പ്രവർത്തകൻ ഇത്തരത്തിൽ കാര്യങ്ങളറിയാൻ വിളിച്ചതായി അവന്തിക തന്നെയാണ് രാഹുലിനെ അറിയിച്ചത്. അപ്പോഴുണ്ടായിരുന്ന സംഭാഷണമാണ് രാഹുൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതിനുശേഷം ഈ വിഷയത്തെപ്പറ്റി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്നു.

എന്തുകൊണ്ടാണ് ടെല​ഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറയാത്തതെന്നും താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അവന്തിക പറയുന്നത്.

Facing big problems after coming out with revelations against Rahul; I didn’t complain then because of fear: Avantika