16
Oct 2023
Sat
16 Oct 2023 Sat

ഹൈദരാബാദ്: നടക്കാത്ത ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ മലയാളി വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി ഹൈദരാബാദ് ഇഫ്‌ലു അധികൃതർ. അഞ്ച്‌ മലയാളി വിദ്യാർഥികൾക്കെതിരെ ഐപിസി 153 പ്രകാരമാണ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉസ്മാനിയ പൊലീസാണ് കേസെടുത്തത്. സർവകലാശാല അനുമതി നൽകാത്തതിനാൽ എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള പരിപാടി ഉപേക്ഷിച്ചിരുന്നു.

അതേസമയം, സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായിരുന്നുവെന്നും ഈ കേസിലെ വീഴ്ച മറച്ചുവെക്കാനാണ് ഇല്ലാത്ത പരിപാടിയുടെ പേരിൽ കേസെടുത്തതെന്നും വിദ്യാർഥികൾ ആരോപിച്ചു.

യൂണിവേഴ്‌സിറ്റി അധികൃതരുടേത് സംഘ്പരിവാർ നിലപാടാണെന്ന് വിദ്യാർഥി സംഘടനകൾ കുറ്റപ്പെടുത്തി. ക്യാമ്പസിൽ സാമുദായിക സംഘർഷം നടന്നുവെന്ന തരത്തിലാണ് ഉസ്മാനിയ പൊലീസ് നടപടികളെന്ന് സർവകലാശാലയിലെ ഒരു വിദ്യാർഥി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക