കണ്ണൂർ പയ്യന്നൂരിൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കുടുംബം വീട് തുറന്നപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം. മാതമംഗലം കോയിപ്ര സ്വദേശി അനിലയുടെ മൃതദേഹമാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു.(family returned from tour found woman’s dead body inside their locked house)
|
ഏതാനും ദിവസം മുമ്പ് ബെറ്റിയുടെ കുടുംബം വീട് പൂട്ടിയിട്ട് വിനോദയാത്ര പോവുകയായിരുന്നു. മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയാണ് വീട് നോക്കാൻ ഏൽപ്പിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ 22 കിലോമീറ്റർ അകലെ മാതമംഗലത്ത് സുദർശൻ പ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





