17
May 2023
Wed
17 May 2023 Wed

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഹിന്ദി സീരിയല്‍ രംഗത്തും താരം സജീവമായിരുന്നു. 51 കാരനായ നിതേഷ് ഷൂട്ടിംഗിനായി മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ഇഗത്പൂരിലേക്ക് പോയതായിരുന്നു. അവിടെ ഹോട്ടല്‍ മുറിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 1.30 ഓടെയാണ് സംഭവം.
നിതേഷ് പാണ്ഡെയുടെ ഭാര്യ അര്‍പിതയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അനുപമ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ അനുപമയുടെ (രൂപാലി ഗാംഗുലി) ഏറ്റവും അടുത്ത സുഹൃത്തായ ദേവികയുടെ ഭര്‍ത്താവായാണ് അദ്ദേഹം വേഷമിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊണ്ണൂറുകളില്‍ നാടകവേദിയിലൂടെ അഭിനയ രംഗത്ത് ല്‍ അരങ്ങേറ്റം കുറിച്ച നിതേഷ് പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവായി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അദ്ദേഹം പ്രശസ്ത സിനിമകളില്‍ ചെറിയ റോളുകള്‍ അഭിനയിച്ച് ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്സ്, രംഗൂണ്‍, ഹോസ്‌ല കാ ഘോസ്‌ല തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.