29
Jan 2023
Thu
29 Jan 2023 Thu

കല്‍പ്പറ്റ : ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരം കുന്ന് സ്വദേശി തോമസ് എന്ന സാലു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തോമസിനെ കടുവ ആക്രമിച്ചത്. തോമസിന്റെ കൃഷിയിടത്തില്‍ വച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളാണ് പ്രദേശത്ത് ഇന്ന് കടുവയെ കണ്ടത്. ഇവര്‍ വനപാലകരെ വിവരം അറിയിച്ചിരുന്നു. വനപാലകര്‍ വന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് തോമസിനെ കടുവ ആക്രമിച്ചത്. കടുവയെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക