26
Apr 2024
Sun
26 Apr 2024 Sun
father and son dies in accident mother seriously injured

ആലപ്പുഴ: ക്ഷേത്രദര്‍ശനം കഴിഞ്ഞുമടങ്ങവെ ബൈക്ക് ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് യുവാവും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തില്‍പറമ്പില്‍ വീട്ടില്‍ സുദേവ് (45), മകന്‍ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ സുദേവിന്റെ ഭാര്യ വിനീത (36)യ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ അമ്പലപ്പുഴക്കടുത്ത് പുറക്കാട് വച്ച് ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്.(father and son dies in accident mother seriously injured)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സൈക്കിള്‍ സുദേവ് ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയും ബൈക്കും യാത്രികരും ടാങ്കര്‍ ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. സൈക്കിള്‍ യാത്രികന്‍ പുന്നപ്ര പുതുവല്‍ പ്രകാശന്‍ (50), കാല്‍നടയാത്രക്കാരന്‍ പുറക്കാട് പുതുവല്‍ മണിയന്‍ (65) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രകാശന്റെ നിലയും ഗുരുതരമാണ്. മൂവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.

മീന്‍വില്‍പ്പനക്കാരനായ പ്രകാശന്‍ മീനെടുക്കാന്‍ തോട്ടപ്പള്ളി തുറമുഖത്തേക്കു് പോകുകയായിരുന്നു. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.