28
Nov 2023
Sun
28 Nov 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: കോട്ടയം മീനടത്ത് അച്ഛനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ വെട്ടുളത്തില്‍ ബിനു (49), മകന്‍ ശ്രീഹരി (9) എന്നിവരേയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയതാണ് ഇരുവരും. തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ തിരഞ്ഞത്. ഇതിനുപിന്നാലെയാണ് ഇരുവരേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.